കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞുണ്ടായ ദുരന്തത്തില്‍ മരിച്ചവരോടുളള ആദര സൂചകമായി നഗരസഭയിലെ ഒന്‍പത് വാര്‍ഡുകളില്‍ വെളളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കും. വാര്‍ഡ് 17,18,25,26,27,28,29,30,31 വാര്‍ഡുകളിലാണ് ഹര്‍ത്താല്‍ നടത്തുക.
അതേസമയം സംഭവത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം രാവിലെ എട്ടുമണിയോടെ നടക്കും. സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടറോടും ഉത്തരമേഖല സോഷ്യൽ ഫോറസ്ട്രി ചീഫ് കൺസർവേറ്റരോടും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉത്തരവിട്ടു
Post a Comment