മിച്ചഭൂമി പതിച്ച് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു



കണ്ണൂർ:- കേരള ഭൂപരിഷ്‌കരണ നിയമ പ്രകാരം മിച്ചഭൂമിയെന്ന നിലയിൽ സർക്കാർ ഏറ്റെടുത്ത പയ്യന്നൂർ താലൂക്കിലെ ആലപ്പടമ്പ് വില്ലേജ് കുറുവേലി ദേശത്ത് റീസർവെ നമ്പർ 53/1 (പഴയത് 1/1) ൽപ്പെട്ട 0.8600 ഹെക്ടർ ഭൂമി അർഹരായവർക്ക് പതിച്ച് കൊടുക്കുന്നതിന് ജില്ലാ കളക്ടർ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ 17ാം നമ്പർ ഫോറത്തിൽ സമർപ്പിക്കണം. കോർട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതില്ല. ഭൂരഹിതരായ കർഷക തൊഴിലാളികൾക്ക് മാത്രമേ ഭൂമി പതിച്ച് കൊടുക്കൂ. അപേക്ഷയിൽ ജില്ലാ കലക്ടറുടെ വിജ്ഞാപനത്തിന്റെ നമ്പർ ഡി.സി.കെ.എൻ.ആർ/787/2025 ബി1(DCKNR/787/2025B1) എന്ന് രേഖപ്പെടുത്തി ഫെബ്രുവരി 28 ന് മുമ്പായി കലക്ടർക്ക് കിട്ടത്തക്കവിധത്തിൽ അയക്കണം.

ഭൂമി സംബന്ധിച്ച വിവരങ്ങൾ പയ്യന്നൂർ തഹസിൽദാരിൽ നിന്നോ ആലപ്പടമ്പ് വില്ലേജ് ഓഫീസിൽ നിന്നോ അറിയാം. ഫോൺ : 0497-2700645

Post a Comment

Previous Post Next Post

Join Whatsapp

Advertisement