മാർച്ച് മാസത്തിൽ വിവിധ ടൂർ പാക്കേജുകൾ ഒരുക്കി കെ സ് ആർ ടി സി കണ്ണൂർ ഡിപ്പോ. മാർച്ച് എട്ടിന് വനിതാ ദിനത്തിൽ വനിതകൾക്കു മാത്രമായി കണ്ണൂരിൽ നിന്നും നിലമ്പൂരിലെ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്നു സന്ദർശിച്ച് വൈകുന്നേരം മലപ്പുറത്ത് മിസ്റ്റി ലാന്റ് പാർക്കിൽ എത്തും. ഭക്ഷണവും എൻട്രൻസ് ഫീയും ഗ്ലാസ് ബ്രിഡ്ജ് ചാർജും ഉൾപ്പെടെയാണ് പാക്കേജ്.
മാർച്ച് എട്ടിന് വയനാട് രാവിലെ 5.45 ന് പുറപ്പെട്ട് പഴശ്ശി സ്മൃതി മണ്ഡപം, കുറുവ ദ്വീപ്, അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം, കാരാപ്പുഴ ഡാം എന്നിവ സന്ദർശിച്ച് രാത്രി 10 മണിയോടെ കണ്ണൂരിൽ എത്തിച്ചേരുന്ന രീതിയിലാണ് മറ്റൊരു പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്. മാർച്ച് ഏഴ്, 21 തീയതികളിൽ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം ഒരുക്കുന്ന പാക്കേജിൽ കുടജാദ്രി, ഉഡുപ്പി, മധൂർ, അനന്തപുര ക്ഷേത്ര ദർശനവും ബേക്കൽ കോട്ട സന്ദർശിനവും ഒരുക്കിയിട്ടുണ്ട്. 21 ന് പുറപ്പെടുന്ന പാക്കേജിൽ രഥോത്സവം കാണാനുള്ള അവസരം ലഭിക്കും.
മാർച്ച് ഏഴ്, 21 തീയതികളിൽ മൂന്നാർ ട്രിപ്പും ഉണ്ടായിരിക്കും. മാർച്ച് 14, 29 തീയതികളിൽ പുറപ്പെടുന്ന ഗവി പാക്കേജിൽ കുമളി, കമ്പം, രാമക്കൽ മേട്, തേക്കടി എന്നിവ സന്ദർശിക്കാൻ അവസരമുണ്ട്. കോഴിക്കോട് കടലുണ്ടി പക്ഷി സാങ്കേതത്തിലൂടെയുള്ള വഞ്ചി സവാരി, കാപ്പാട് ബീച്ച്, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് എന്നിവ ഉൾപെടുത്തിയിട്ടുള്ള കടലുണ്ടി പാക്കേജ് മാർച്ച് ഒമ്പത്, 23 തീയതികളിൽ നടക്കും. സീ ഫുഡ്, വഞ്ചി സവാരി എന്നിവ പാക്കജിന്റെ ഭാഗമാണ്. രാവിലെ ആറിന് പുറപ്പെടുന്ന പാക്കേജ് രാത്രി ഒൻപതിന് തിരിച്ചെത്തും. ആഡംബര നൗക യാത്ര നെഫർറ്റിറ്റി പാക്കേജ് മാർച്ച് 15 ന് രാവിലെ 5.30 നു പുറപ്പെടും. കൊച്ചിയിൽ അഞ്ച് മണിക്കൂർ ക്രൂയിസിൽ യാത്ര ചെയ്ത് 16 ന് കണ്ണൂരിൽ തിരിച്ചെത്തും. അന്വേഷങ്ങൾക്കും ബുക്കിങ്ങിനും 9497007857, 8089463675 നമ്പറുകളിൽ ബന്ധപ്പെടാം.
മഹാ സുരക്ഷാ ഡ്രൈവ് 2.0
തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് 'ഏവർക്കും ഇൻഷുറൻസ് പരിരക്ഷ' എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'മഹാസുരക്ഷ ഡ്രൈവിൽ ചേരാൻ അവസരം. ഒരു വ്യക്തിക്ക് 1000 രൂപയിൽ താഴെയുള്ള വാർഷിക പ്രീമിയത്തിൽ 15 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്ന ടോപ് അപ്പ് പ്ലാൻ, മൂന്ന് ലക്ഷം രൂപയുടെ കാൻസർ കെയർ പ്ലാൻ, 15 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പ്ലാൻ എന്നീ പദ്ധതികൾ ലഭ്യമാണ്. കൂടാതെ വാഹന ഇൻഷുറൻസ്, വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് എന്നിവയും ഡ്രൈവറിന്റെ ഭാഗമായുണ്ട്. പദ്ധതിയിൽ പുതുതായി ചേരേണ്ടവർക്ക് പോസ്റ്റ് ഓഫീസ്/ഐപിപിബി ഏജന്റ് വഴി തത്സമയം അക്കൗണ്ട് തുറക്കാം.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
തലശ്ശേരി താലൂക്കിലെ പാട്യം വില്ലേജിൽപ്പെട്ട കോതാലൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് ആറിന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസി. കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷ ഫോറം പ്രസ്തുത ഓഫീസിൽ നിന്നും മലബാർ ദേവസ്വം ബോർഡിന്റെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. വെബ്‌സൈറ്റ്: www.malabardevaswom.kerala.gov.in
കണ്ണൂർ താലൂക്കിലെ പള്ളിക്കുന്ന് വില്ലേജിൽപ്പെട്ട പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് ഏഴിന് വൈകീട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷ ഫോറം പ്രസ്തുത ഓഫീസിൽ നിന്നും മലബാർ ദേവസ്വം ബോർഡിന്റെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. വെബ്‌സൈറ്റ്: www.malabardevaswom.kerala.gov.in
ടെണ്ടർ ക്ഷണിച്ചു
സർവ്വ ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ജി.വി.എച്ച്.എസ്.എസ് എടയന്നൂരിൽ അനുവദിച്ച എസ്.ഡി.സി കോഴ്സുകളിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സ് ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. മാർച്ച് 15 ന് ഉച്ചയ്ക്ക് 12 വരെ ടെണ്ടർ സമർപ്പിക്കാം. ഫോൺ: 8547130155
Post a Comment