ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ കണ്ടെയ്നർ ലോറി കുടുങ്ങി രണ്ടര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കണ്ടെയ്‌നർ ലോറിയുടെ പിൻഭാഗം വലിഞ്ഞുപോയി റോഡിനു കുറുകെ നിന്നുപോയതാണ് ഗതാഗത തടസ്സത്തിനിടയാക്കിയത്. ആദ്യം വള്ളിത്തോട് നിന്നും എത്തിയ ക്രയിൻ ഉപയോഗിച്ച് ലോറി മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇരട്ടിയിൽ നിന്നും മറ്റൊരു ക്രെയിൻ കൂടി എത്തിച്ചാണ് ലോറി മാറ്റിയത്. അതുവരെ ഇരുഭാഗത്തുമുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
Post a Comment