മട്ടന്നൂർ: ചാവശ്ശേരി മുഖപ്പറമ്പ് ഭാഗത്ത് എക്സ്സൈസ് ഇൻസ്‌പെക്ടർ ലോതർ എൽ പെരേരയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വീടുകളിലായി നടത്തിയ മിന്നൽ പരിശോധനയിൽ വിപഞ്ചിക ഷൈജുവിന്റെ വീട്ടിൽ നിന്നും 25 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും കണ്ടെടുത്ത് കുഞ്ഞൻ മകൻ ഷൈജുവിനെ കസ്റ്റഡിയിൽ എടുത്ത് കേസ്സാക്കി, മറ്റൊരു പൂട്ടികിടന്ന വീട്ടിൽ വാർഡ് മെമ്പറുടെയും മറ്റുള്ളവരുടെയും സാന്നിധ്യത്തിൽ വീട് തുറന്ന് പരിശോധിച്ചതിൽ 125 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു കെട്ടിട ഉടമയായ കല്ലിലാംതോട്ടിൽ നാരായണൻ മകൻ ബിജേഷിനെതിരെ അബ്കാരി കേസ് എടുത്തു. ടിയാൻ നിലവിൽ ഒളിവിലാണ് ടിയനെ കുറിച്ച് അന്വേഷണം നടത്തി വരുന്നു. ടിയനെ നിലവിൽ അറസ്റ്റ് ചെയ്തിട്ടില്ല. റെയിഡിൽ എക്സ്സൈസ് ഇൻസ്‌പെക്ടർ ലോതർ എൽ പെരേര, അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) ഉത്തമൻ കെ, പ്രിവേന്റീവ് ഓഫീസർ സുലൈമാൻ പി വി, പ്രിവേന്റീവ് ഓഫീസർ (ഗ്രേഡ് ) സാജൻ കെ കെ, സിവിൽ എക്സ്സൈസ് ഓഫീസർ മാരായ റിനീഷ് ഓർക്കാട്ടേരി, റിജു എ കെ, റിജുൻ സി വി, വനിത സിവിൽ എക്സ്സൈസ് ഓഫീസർ ദൃശ്യ ജി എന്നിവരും ഉണ്ടായിരുന്നു.
Post a Comment