ലീലയെ ആന കുത്തി വലിച്ചിഴച്ചത് പത്ത്മീറ്ററോളം



ഇരിട്ടി: ലീലയെ കുത്തി വീഴ്ത്തിയിട്ടും കലിതീരാത കാട്ടുകൊമ്പൻ പത്ത് മീറ്ററോളം വലിച്ചിഴച്ച ശേഷമാണ് അതി ഭീതിതമായ നിലയിൽ ലീലയെ ചവിട്ടി ഞെരിച്ചതെന്ന് ഇരുവരും മരിച്ചുവീണ സ്ഥലത്തെ ദശ്യങ്ങളിൽ തെളിയുന്നു. മകന്റെ പറമ്പിൽ നിന്നും കശുവണ്ടിയും ശേഖരിച്ച് ഇരുവരും മുന്നിലും പിന്നിലുമായി വീട്ടിലേക്ക് വരുന്ന വഴിയിൽ റോഡിനിടുത്ത് ആളൊഴിഞ്ഞ വീടിന് പിറക് വശം ഉണ്ടായിരുന്ന കാട്ടുകൊമ്പൻ ഇവർക്ക് അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. രക്ഷാപ്പെടാനുള്ള ശ്രമത്തിനിടയിൽ കൊമ്പന്റെ പിടിയിൽപ്പെട്ട ലീലയെ പത്ത് മീറ്ററോളം വലിച്ചിഴച്ചശേഷം ചവിട്ടുകയായിരുന്നു. ലീലയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് വെള്ളിയും ആനയുടെ പിടിയിൽപ്പെട്ടതെന്ന് സംശയിക്കുന്നു. ലീല തലയിൽ ചുമന്ന് കൊണ്ടുവന്ന അഞ്ചു കിലോയോളം തൂക്കം വരുന്ന കശുവണ്ടി ആനയെ കണ്ടെ സ്ഥലത്ത് പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ സംഭവസ്ഥലത്ത് കിടപ്പുണ്ട്. അവിടെന്നും 10മീറ്ററോളം വലിച്ചിഴച്ചാണ് ചവിട്ടിയതെന്ന് സംശയിക്കുന്നു. വലിച്ചിഴച്ച പാടുകളും സ്ഥലത്തുണ്ട്. ലീലയെ രക്ഷിക്കാനുള്ള ശ്രമത്തിടയിലാണ് വെള്ളിയും ആനയുടെ പിടിയിൽപ്പെട്ടത്. രണ്ട് പേരുടേയും മൃതദേഹം കിടന്ന സ്ഥലം തമ്മിൽ രണ്ട് മീറ്ററോളം വ്യത്യാസമെയുള്ളു.
ഞായറാഴ്ച്ച മുന്ന് മണിയോടെയാണ് ഇരുവരും അക്രമിക്കപ്പെട്ടതെന്ന് സംശയിക്കുന്നു. ഇരുവരേയും ചവിട്ടികൊന്നതിന് ശേഷം ആനയുടെ അലർച്ച കൊട്ടിരുന്നതായി സമീപ വാസി പറഞ്ഞു. പകൽ സമയമായതിനാൽ ആനയെ വനപാലകൾ തുരത്തുന്നതിനിടയിൽ ഉണ്ടായ അലർച്ചയാണെന്നാണ് പലരും കരുതിയത്. അഞ്ചുമണിയായിച്ചും ഇരുവരും വീട്ടിലെത്താഞ്ഞതിനെ തുടർന്നുള്ള അന്വോഷണത്തിനിടയിലാണ് ബ്ലോക്ക് 13 കരിക്കിൻ മുക്ക് അങ്കണവാടി റോഡരികിൽ ഇരുവരുടേയും മൃതദേഹം കണ്ടെത്തുന്നത്. ഇരുവരും എപ്പോഴും ഒന്നിച്ചാണ് യാത്രയെന്നും ഭാര്യയെ മുന്നിലാക്കി നിശ്ചിത അകലത്തിൽ എപ്പോഴും സഞ്ചരിക്കുന്ന വെള്ളിയുടെ ശ്രദ്ധ പ്രദേശവാസികൾ വേദനയോടെയാണ് ഓർമ്മിക്കുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement