കുടകിൽ നിന്ന് കാളപ്പുറത്ത് അരിയെത്തി, പയ്യാവൂർ ഊട്ടുത്സവത്തിന് തുടക്കമായി



പയ്യാവൂർ :- കുടകരും മലയാളികളും ചേർന്നു നടത്തുന്ന പയ്യാവൂർ ഊട്ടുത്സവത്തിനു തുടക്കമായി. ചടങ്ങുകളുടെ ഭാഗമായി കുടകിൽനിന്നു കാളപ്പുറത്ത് അരിയെത്തി. പഴശ്ശി ഭഗവതിയെ ബന്ധന സ്‌ഥയാക്കുന്ന ചടങ്ങ് നടത്തി. കുംഭം 13നു രാത്രി ഭഗവതിയെ വെള്ളിച്ചങ്ങലയിൽ നിന്നു മോചിപ്പിച്ചു കോലം കെട്ടിയാടിക്കും. കുടകിൽനിന്നു കാളപ്പുറത്ത് അരിയുമായി എത്തിയവരെ ദേവസ്വം ചെയർമാൻ ബിജു തളിയിൽ,എക്സിക്യൂട്ടീവ് ഓഫിസർ സി.വി അനീഷ്, മുൻ ചെയർമാൻ പി.സുന്ദരൻ എന്നിവരുടെ നേതൃത്വ ത്തിൽ സ്വീകരിച്ചു. താഴത്തമ്പലത്തിൽ വൈകിട്ട് അരിയളവ് നടന്നു. ഊട്ടു നടത്തിപ്പ് അടിയന്തിരക്കാരെ ഏൽപ്പിച്ചു. വൈകിട്ടു കുഴിയടുപ്പിൽ തീയിട്ട് ഗ്രാമപ്പിള്ളയുടെ നേതൃത്വത്തിൽ നായൻമാരൂട്ട് നടന്നു.

ഇന്നു രാവിലെ ചൂളിയാട് നിവാസികളുടെ ഓലക്കാഴ്ച നടന്നു , വൈകിട്ട് 5നു തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും, 6നു പയ്യാവൂർ ദേശവാസികളുടെയും കൈതപ്രം നിവാസികളുടെയും ഊട്ടുക്കാഴ്ച്‌, രാത്രി 10നു ശ്രീഭുതബലി എന്നിവ നടക്കും. ദേവ സ്വം ഓഡിറ്റോറിയത്തിൽ 7നു കലാസാംസ്കാരിക പരിപാടിക ളുടെ ഉദ്ഘാടനം സിനിമാതാരം പി.പി.കുഞ്ഞിക്കൃഷ്ണൻ നിർവഹിക്കും.രാത്രി 8നു പിന്നണി ഗായിക അഷിത മനോജ് നയിക്കുന്ന ഗാനമേളയും ഉണ്ടാകും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement