ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഒഴിവുകൾ അടിയന്തരമായി നികത്തണം - കെജിഎംഒഎ




ജില്ലയിലെ ആരോഗ്യവകുപ്പിൽ ഡോക്ടർമാരുടെ ഉൾപ്പെടെയുള്ള ഒഴിവുകൾ അടിയന്തിരമായി നികത്തണം എന്ന് കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസർസ് അസോസിയേഷൻ ആവശ്യപ്പെട്ടു. ആകെ 521 ഡോക്ടർമാരുടെ തസ്തിക മാത്രം നിലനിൽക്കുന്ന കണ്ണൂർ ജില്ലയിൽ 80 ഇൽ പരം ഒഴിവുകൾ നിലനിൽക്കുന്നത് ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. ഇതു നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ആരോഗ്യ പരിപാടികൾ ആയ, 100 ദിന ടി ബി കർമ്മ പരിപാടി, ആരോഗ്യം അനന്ദം - കാൻസർ സ്ക്രീനിംഗ് പോലെയുള്ള പ്രധാന പ്രൊജക്ടുകൾ സുഖമായി നടപ്പിലാക്കുന്നതിനെ ബാധിക്കുന്നു. ആയതിനാൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധ ഈ വിഷയത്തിൽ പതിയണം എന്നു കെ ജി എം ഒ എ ജില്ല ഘടകം ശക്തമായി ആവശ്യപ്പെട്ടു.

13/2/2025 നു കണ്ണൂർ ബിനാലെ ഹോട്ടലിൽ വച്ചു നടന്ന പുതിയ ജില്ല ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ  2025 വർഷത്തേക്കുള്ള പുതിയ ജില്ലഭാരവാഹികൾ സ്ഥാനം ഏറ്റെടുത്തു. ഡോ ജിധിൻ വിസ് (തലശ്ശേരി ജനറൽ ആശുപത്രി) പ്രസിഡന്റും ഡോ രഞ്ജിത്ത് മാത്യു (പി എച് സി അങ്ങാടികടവ് )സെക്രട്ടറിയും ഡോ സജ്ന നാരായണൻ ( താലൂക്ക് ആശുപത്രി കൂത്തുപറമ്പ) ട്രഷറർ ആയും ആണ് സ്ഥാനം ഏറ്റെടുത്തത്. ചടങ്ങിൽ ഡോ ബിജോയ് സിപി(മാനേജിങ് എഡിറ്റർ കെ ജി എം ഒ എ) ഡോ ശശിധരൻ കെ (സെക്രട്ടറി ഐ എം എ കേരള) ഡോ രാജേഷ് ഒടി ( നോർത്ത് സോൺ വൈസ് പ്രസിഡണ്ട്‌) ഡോ അനീഷ്‌ എപി(മുൻ ജില്ല പ്രസിഡന്റ്‌) തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ജില്ലയിൽ കഴിഞ്ഞ വർഷം സർവിസിൽ നിന്നും വിരമിച്ച ഡോക്ടർമാരെ ആദരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement