കെ.എസ്.എസ്.പി.എ ട്രഷറിക്ക് മുന്നിൽ ധർണ്ണ നടത്തി



ഇരിട്ടി: ക്ഷാമാശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്‌കരണം ആരംഭിക്കുക, മെഡിസപ്പ് പദ്ധതി പുതുക്കി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പേരാവൂർ നിയോജകമണ്ഡലം കമ്മിററി ഇരിട്ടി ട്രഷറിക്ക് മുന്നിൽ ധർണ നടത്തി.ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. നിയോജര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എൻ. നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സി വി കുഞ്ഞനന്തൻ, മൈക്കിൾ മാസ്റ്റർ, നാരായണൻ കോയിറ്റി, ദാവൂദ്, പി. വി .ജോസ്,ജാൻസി ടീച്ചർ, സുപ്രിയ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement