എടക്കാട് പൊലീസിൻ്റെയും ഡാൻസാഫ് ടീമിൻ്റെയും സംയുക്ത പരിശോധനയിൽ മാരക മയക്കുമരുന്ന് പിടികൂടി


എടക്കാട് പൊലീസിൻ്റെയും ഡാൻസാഫ് ടീമിൻ്റെയും സംയുക്ത പരിശോധനയിൽ മാരക മയക്കുമരുന്ന് പിടികൂടി

എടക്കാട് പോലീസും കണ്ണൂർ സിറ്റി ജില്ലയിലെ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ MDMA യുമായി തലശ്ശേരി സ്വദേശി റിയാസ് അമ്പാലിയെ അറസ്റ്റ് ചെയ്തു.

ചാല ഹൈവെ റോഡിൽ കാറിൽ വിൽപ്പനയ്ക്ക് കൊണ്ടു വന്ന 0.82 ഗ്രാം എംഡിഎംഎ ആണ് റിയാസ് അമ്പാലി, 45 വയസ്സ്, ശാന്തി മൻസിൽ, കയ്യത്ത് റോഡ് തലശ്ശേരി എന്നയാളിൽ നിന്നും എടക്കാട് പോലീസ് സ്റ്റേഷൻ എസ്ഐ ഡിജേഷ്, എഎസ്ഐ മാരായ ഷാജി, സന്തോഷ്, സിപിഒ മാരായ നിപിൻ, റിജിൻ, ലവൻ എന്നിവരും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്ന് പിടികൂടിയത്.

ലഹരിയുടെ ഉപയോഗം, ലഹരി കച്ചവടം, എന്നിവ സ്ഥിരമായി ചെയ്തുവരുന്നവരെ നിരീക്ഷിച്ച് പരിശോധനകൾ തുടരുമെന്നും എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും ലഹരിക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി. നിധിൻരാജ് ഐ പി എസ് അറിയിച്ചു

Post a Comment

Previous Post Next Post

Join Whatsapp

Advertisement