കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ട ദമ്പതികൾക്ക് പരിക്കേറ്റു. പതിമൂന്നാം ബ്ലോക്കിൽ രാവിലെയാണ് സംഭവം.
ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ കാട്ടാന തകർത്തു. ഇറങ്ങിയോടുന്നതിനിടെ വീണാണ് ഷിജു, ഭാര്യ അമ്പിളി എന്നിവർക്ക് പരിക്കേറ്റത്. ഇരുവരെയും പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പ് പതിമൂന്നാം ബ്ലോക്കിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. പുനരധിവാസ മേഖലയിൽ നിന്ന് ആനകളെ തുരത്തുന്ന ദൗത്യം വനം വകുപ്പ് തുടരുകയാണ്. പത്തൊമ്പത് ആനകളെ കാട്ടിലേക്ക് തുരത്തിയെന്നാണ് കണക്ക്. വന്യജീവി സങ്കേതത്തിലേക്ക് ആനകൾ കടക്കുന്ന വഴിയിലാണ് ഇന്ന് ദമ്പതികൾ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം.
Post a Comment