നവീകരിച്ച പിലാത്തറ- മൊടോൻകുളം റോഡിന്റെ ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു. 140 മീറ്റർ നീളത്തിൽ ഇന്റർലോക്ക് പാകി നവീകരിച്ച റോഡ് പ്രവൃത്തിക്ക് എം എൽ എ യുടെ പ്രത്യേക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് ലക്ഷം രൂപ അനുവദിച്ചിരുന്നു. പരിപാടിയിൽ ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ അധ്യക്ഷനായി. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്ററ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ സ്വപ്ന കെ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.വി രവീന്ദ്രൻ, ചെറുതാഴം പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗം യു രാമചന്ദ്രൻ, കെ.സി തമ്പാൻ മാസ്റ്റർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.വി രാജീവൻ എന്നിവർ സംസാരിച്ചു.
Post a Comment