അറിയിപ്പുകൾ


നാഷണൽ ലോക് അദാലത്ത്: കേസുകൾ ഉൾപ്പെടുത്താൻ അപേക്ഷിക്കാം

സംസ്ഥാന നിയമ സേവന അതോറിറ്റി നടത്തുന്ന നാഷനൽ ലോക് അദാലത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ തീർപ്പാക്കാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവിൽ കേസുകൾ, മോട്ടോർ വാഹന നഷ്ട പരിഹാര കേസുകൾ, സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകൾ എന്നിവയും കോടതികളിൽ എത്താത്ത തർക്കങ്ങളും ഉൾപ്പെടുത്താം. കോടതികളിൽ നിലവിലുള്ള കേസുകൾ അഭിഭാഷകർ മുഖേന ബന്ധപ്പെട്ട കോടതികളിൽ അപേക്ഷിക്കുകയാണെങ്കിൽ അദാലത്തിൽ ഉൾപെടുത്താനാകും. കോടതികളിൽ എത്താത്ത തർക്കങ്ങൾ അദാലത്തിൽ ഉൾപ്പെടുത്താൻ ബന്ധപ്പെട്ട ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസിലോ, താലൂക്ക് നിയമ സേവന കമ്മിറ്റി ഓഫീസുകളിലോ ഫെബ്രുവരി 20 നകം അപേക്ഷിക്കണം. ഫോൺ: ഡിഎൽഎസ്എ ഓഫീസ്: 0490 2344666, തലശ്ശേരി: 0490 2993328, കണ്ണൂർ: 0497 2940455, തളിപ്പറമ്പ: 0460 2996309

താൽക്കാലിക നിയമനം

കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡിഎച്ച്ക്യൂ ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള മൂന്ന് (ധോബി-ഒന്ന്, കുക്ക്-രണ്ട്) ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നു. മുൻപരിചയമുള്ളവർ ഫെബ്രുവരി ആറിന് രാവിലെ 10.30ന് അസ്സൽ തിരിച്ചറിയൽ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം മാങ്ങാട്ടുപറമ്പിലുള്ള റൂറൽ പോലീസ് ആസ്ഥാനത്ത് കൂടിക്കാഴ്ചക്ക് എത്തണം.

കണ്ണൂർ ഗവ. വനിതാ ഐടിഐയിൽ പ്രവേശനം

കണ്ണൂർ ഗവ. വനിതാ ഐടിഐയിൽ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിംഗ് (അഞ്ച് മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ടാലി-തിയറി (മൂന്ന് മാസം), മൈക്രോസോഫ്റ്റ് ഓഫീസ് (മൂന്ന് മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ടാലി (രണ്ട് മാസം), ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്‌നോളജി (നാല് മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ സിസിടിവി (രണ്ട് മാസം), മൈക്രോസോഫ്റ്റ് എക്‌സൽ (ഒരു മാസം) എന്നിവയാണ് കോഴ്‌സുകൾ. ഫോൺ: 0497 2835987

ഭാഗ്യക്കുറി ക്ഷേമനിധി ഭവന പദ്ധതി

അഞ്ച് വർഷത്തിൽ കൂടുതൽ ഭാഗ്യക്കുറി ക്ഷേമനിധിയിൽ അംഗങ്ങളായ സജീവ അംഗങ്ങൾക്ക് ഭവന പദ്ധതിയിൽ അപേക്ഷിക്കാം. അപേക്ഷകൻ ഉൾപ്പെടുന്ന റേഷൻ കാർഡിലെ ആർക്കും സ്വന്തമായി വീട് ഉണ്ടാവരുത്. വിവിധ അർഹതാ മാനദണ്ഡങ്ങൾക്ക് വിധേയമായും മുൻഗണനാക്രമമനുസരിച്ചും ജില്ലയിൽ ഒൻപത് പേർക്കാണ് വീട് അനുവദിക്കുക. അപേക്ഷ മാർച്ച് 31 വരെ സ്വീകരിക്കും. അപേക്ഷ ഫോമിനും വിവരങ്ങൾക്കും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ ബന്ധപ്പെടണം. ഫോൺ- 0497 2701081

രജിസ്ട്രേഷൻ ക്യാമ്പ് ആറിന്

കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ഫെബ്രുവരി 15 ന് കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ സംഘടിപ്പിക്കുന്ന പ്രയുക്തി 2025 മെഗാ തൊഴിൽ മേളയുടെ ഭാഗമായി ഫെബ്രുവരി ആറിന് മട്ടന്നൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഉദ്യോഗാർഥികൾ 250 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയും ഐഡി കാർഡിന്റെ പകർപ്പുമായി മട്ടന്നൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തണം. ഫോൺ- 0497 2707610, 6282942066

കെൽട്രോൺ കോഴ്സുകൾക്ക് അപേക്ഷിക്കാം

കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ ഗവ അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിജിഡിസിഎ, ഡിസിഎ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജി, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, വേഡ് പ്രോസസ്സിങ്ങ് ആൻഡ് ഡാറ്റാ എൻട്രി, ഓഫീസ് ഓട്ടോമേഷൻ എന്നിവയാണ് കോഴ്സുകൾ. വിവരങ്ങൾക്ക് തളിപ്പറമ്പ് കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടാം. ഫോൺ: 04602205474, 0460 2954252

ക്വട്ടേഷൻ ക്ഷണിച്ചു

ഗവ. ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ 2024-25 പ്ലാൻ ഫണ്ടിൽ നിന്നും ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിലെ ജിം ഉപകരണങ്ങൾ പെയിന്റ് ചെയ്യുന്നതിനും സ്പോർട്സ് ഉപകരണങ്ങൾ വാങ്ങിക്കുന്നതിനും വ്യത്യസ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. ഫെബ്രുവരി 15 ന് വൈകിട്ട് അഞ്ച് വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: 0490 2346027

ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി (സ്‌പോർട്‌സ്) സ്‌കൂളിൽ തുടങ്ങുന്ന സ്‌കിൽ ഡവലപ്പ്‌മെന്റ് സെന്ററിൽ എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ കോഴ്‌സിലേക്ക് ലാബ് ഉപകരണങ്ങൾ, ടൂൾസ് എന്നിവ പർച്ചേസ് ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 10 ന് 12 വരെ ടെണ്ടറുകൾ സ്വീകരിക്കും. ഫോൺ : 04972712921, 9847401929

Post a Comment

Previous Post Next Post

Join Whatsapp

Advertisement