വെള്ളിയാഴ്ചകളിലെ ഹയർസെക്കൻഡറി പരീക്ഷകളുടെ സമയം മാറ്റി



തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന ഹയർസെക്കൻഡറി പൊതുപരീക്ഷയിൽ രണ്ട് വെള്ളിയാഴ്ചകളിലെ പരീക്ഷാസമയം മാറ്റിയതായി മന്ത്രി വി. ശിവൻകുട്ടി. ഈ ദിവസങ്ങളിൽ പരീക്ഷകൾ ഉച്ചയ്ക്കുശേഷം രണ്ടിന് ആരംഭിച്ച് 4.45-ന് അവസാനിക്കും. ബാക്കി ദിവസങ്ങളിലെ പരീക്ഷകൾ 1.30-ന് ആരംഭിച്ച് 4.15-ന് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് കുറുക്കോളി മൊയ്തീന്റെ സബ്മിഷന് മറുപടിയായി മന്ത്രി നിയമസഭയിൽ അറിയിച്ചു. 

രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 3 മുതൽ 26 വരെയും ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 6 മുതൽ 29 വരെയുമാണ് നടക്കുക. രണ്ടാം വർഷം പഠിക്കുന്ന വിദ്യാർഥികളുടെ ഒന്നാം വർഷത്തെ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷകൾക്കൊപ്പം നടത്തുന്നുണ്ട്. 

എസ്.എസ്.എൽ.സി. പരീക്ഷകളും ഒൻപതാം ക്ലാസ് വരെയുള്ള പരീക്ഷകളും രാവിലെയായതിനാൽ ഹയർസെക്കൻഡറി പരീക്ഷകൾ രാവിലെയാക്കാനാവില്ല. മാർച്ചിൽ പരീക്ഷ അവസാനിക്കാതിരുന്നാൽ വിദ്യാർഥികളുടെ ഉപരിപഠനത്തെ ബാധിക്കും. അതിനാൽ പരീക്ഷകൾ മാറ്റണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്നും മന്ത്രി അറിയിച്ചു. 

Post a Comment

Previous Post Next Post

Join Whatsapp

Advertisement