തോട്ടട : കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ മൂന്നാം സ്റ്റേജ് പരിപാടികൾ കൂടി ആരംഭിക്കുന്ന സാഹചര്യത്തിൽ കലോത്സവനഗരിയിലേക്കെത്തുന്നവർക്ക് കെ.എസ്.യു എസ്.എൻ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദാഹജലമൊരുക്കി. കുടിവെള്ള വിതരണം യൂത്ത് കോൺഗ്രസ്സ് കണ്ണൂർ നിയോജക മണ്ഡലം പ്രസിഡന്റ് വരുൺ എം.കെ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അതുൽ എം.സി, വൈസ് പ്രസിഡന്റുമാരായ ഹരികൃഷ്ണൻ പാളാട്, രാഗേഷ് ബാലൻ, ആഷിത്ത് അശോകൻ, ആലേഖ് കാടാച്ചിറ, പ്രഫുൽ സി.കെ, ജ്യോതിസ് അരയാക്കൂൽ, ഷൈഷിക് പാനോളി, ശ്രീനന്ദ പ്രകാശ്, ആദിത്യൻ കെ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment