കേരളാ സ്റ്റേറ്റ് ബാർബർ - ബ്യുട്ടീഷ്യൻസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് തുടക്കമായി



ഇരിട്ടി: കേരളാ സ്റ്റേറ്റ് ബാർബർ - ബ്യുട്ടീഷ്യൻസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് ഇരിട്ടിയിൽ തുടക്കമായി.
രണ്ട് ദിവസങ്ങളിലായി ഇരട്ടി എംടു എച്ച് റെസിഡൻസിയിൽ വച്ച് നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി വള്ളിത്തോട് നിന്നും പുറപ്പെട്ട കൊടിമര ജാഥ ഇരട്ടി പാലം കേന്ദ്രീകരിച്ച് പ്രകടനമായി ഇരട്ടി നഗരത്തിലൂടെ സമ്മേളന നഗരിയിലെത്തി. ജില്ലാ പ്രസിഡണ്ട് ഇ. പുരുഷു പതാക ഉയർത്തി. മുൻ സംസ്ഥാന സെക്രട്ടറി കെ. ഇ. ബഷീർ, ജില്ലാ സെക്രട്ടറി എം. രവീന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം പി. വി. രവീന്ദ്രൻ, സംഘാടക സമിതി കൺവീനർ എം. കെ. ബിജേഷ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement