ക്ഷേമനിധി സെക്രട്ടറി 12ന് ക്യാമ്പ് ചെയ്യും



മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ക്ഷേത്ര വിഹിതം, കുടിശ്ശിക പിരിവ് നടത്തുന്നതിന് കണ്ണൂർ പിള്ളയാർ കോവിൽ ക്ഷേത്രത്തിൽ ഫെബ്രുവരി 12 ന് രാവിലെ 10 മുതൽ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും. ബോർഡിനു കീഴിൽ കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി താലൂക്കുകളിലെ ക്ഷേത്രഭാരവാഹികൾ ക്ഷേമനിധി അടയ്ക്കണം. ക്ഷേമനിധിയിൽ അംഗത്വമെടുക്കാനായി ക്ഷേത്രജീവനക്കാർക്ക് അപേക്ഷ, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്നതിനുള്ള രേഖ, ശമ്പള പട്ടിക പകർപ്പ് എന്നിവ സഹിതം സമർപ്പിക്കാം. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിന് ശമ്പള പട്ടികയുടെ പകർപ്പ് ഹാജരാക്കണം. ബോർഡിന്റെ അംഗീകാരം ലഭിച്ച് ഒരു വർഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാരുടെ അംഗത്വം അനുവദിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു. ഫോൺ: 0495 2360720

Post a Comment

Previous Post Next Post

Join Whatsapp

Advertisement