ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തർക്കം; കന്യാകുമാരി എക്സ്പ്രസിൽ സുഹൃത്തിനെ കത്തികൊണ്ട് കുത്തി യുവാവ്



ബംഗളുരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന കന്യാകുമാരി എക്സ്പ്രസിൽ കത്തിക്കുത്ത്. ബാംഗ്ലൂരിൽ നിന്ന് കയറിയ യുവാക്കൾ തമ്മിലുള്ള തർക്കമാണ് കത്തികുത്തിലേക്ക് നയിച്ചത്.

അടുത്ത സൃഹുത്തുക്കളായ മലയാളി യുവാക്കൾ തമ്മിലാണ് തർക്കമുണ്ടായതും കത്തിക്കുത്തിലേക്ക് നയിച്ചതും. തൃശൂർ റെയിൽവേ സ്റ്റേഷൻ അടുത്തപ്പോഴാണ് കത്തിക്കുത്തുണ്ടായത്. ഇരുവർക്കും പാലക്കാട് വരെ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. ഇതിനിടെ ടിടിഇ എത്തുകയും ടിക്കറ്റ് ഇല്ലാത്തതിനാൽ ഫൈൻ ഈടാക്കുകയും ചെയ്തു. തുടർന്ന് കായംകുളം വരെയുള്ള ടിക്കറ്റ് എടുക്കുന്ന കാര്യത്തിൽ ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയും ഒരു യുവാവ് കൂടെയുണ്ടായിരുന്ന യുവാവിനെ കത്തികൊണ്ട് കുത്തുകയുമായിരുന്നു. കുത്തേറ്റ യുവാവിന് ചെറിയ പരിക്ക് മാത്രമേയുള്ളൂ. പ്രതിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement