കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് ഇന്‍ഡോർ സ്‌റ്റേഡിയത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി ഒ ആര്‍ കേളു നിർവഹിച്ചു. നവകേരള മിഷനിലൂടെ കേരളം സമസ്ത മേഖലയിലും വികസിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കണ്ണടച്ച് തുറക്കുന്ന വേഗതയിലാണ് കേരളം മാറി കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അഞ്ച് കോടി രൂപ ചിലവിലാണ് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നത്. അനുബന്ധ ഇലക്ട്രിക്കൽ പ്രവൃത്തികളും നിർമ്മാണത്തിൻ്റെ ഭാഗമായി നടക്കും.
കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ. ലത അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് എൻ. അനിൽ കുമാർ, എക്സിക്യൂട്ടീവ് എഞ്ചിനിയർ രഞ്ചിത്ത്, കൂത്തുപറമ്പ് ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി പി ശാന്ത, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്രിക പതിയന്റവിട, കുന്നോത്ത് പറമ്പ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരയ പി മഹിജ, പി കെ മുഹമ്മദലി, എന്‍ പി അനിത, പഞ്ചായത്ത് സെക്രട്ടറി വി വി പ്രസാദ്, വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികളായ കെ പി രാജേഷ്,
ടി സി കുഞ്ഞിരാമന്‍, കെ മുകുന്ദന്‍ മാസ്റ്റര്‍, കെ. റിനീഷ് എന്നിവർ സംസാരിച്ചു.
Post a Comment