പുതിയതെരുവിൽ ഇന്ന് മുതൽ താൽക്കാലിക ഗതാഗത പരിഷ്‌കാരം




പരീക്ഷണാടിസ്ഥാനത്തിൽ ഫെബ്രുവരി നാല് വരെയാണ് പരിഷ്‌കാരം

ദേശീയപാതയിൽ പുതിയതെരു മേഖലയിൽ നടപ്പിലാക്കുന്ന ഗതാഗത പരിഷ്‌കാരം ജനുവരി 31 മുതൽ നടപ്പിലാവും. ഫെബ്രുവരി നാല് വരെ അഞ്ച് ദിവസം പരീക്ഷണാടിസ്ഥാനത്തിലാണ് ഗതാഗത പരിഷ്‌കാരം നടപ്പിലാക്കുന്നത്.
ഗതാഗത പരിഷ്‌കാരങ്ങൾ:
* കണ്ണൂർ ഭാഗത്തുനിന്ന് മയ്യിൽ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നേരെ വളപട്ടണം ഹൈവേ ജംഗ്ഷനിൽ പോയി യു ടേൺ എടുത്ത്, മയ്യിൽ ഭാഗത്തേക്ക് തിരിഞ്ഞുപോകേണ്ടതാണ്.
* നിലവിൽ വില്ലേജ് ഓഫീസിന് എതിർവശത്തുള്ള, തളിപ്പറമ്പ്-പഴയങ്ങാടി-അഴീക്കൽ ഭാഗത്തേക്ക് പോകുന്ന ബസ് സ്റ്റോപ്പ് ഹൈവേയിലെ ടെമ്പോ സ്റ്റാൻഡിന്റെ ഭാഗത്തേക്ക് മാറ്റി.
* പുതിയതെരുവിൽ നിന്നും മയ്യിൽ ഭാഗത്തേക്ക് നിലവിൽ ഇറക്കത്തിലുള്ള ബസ് സ്റ്റോപ്പ് 50 മീറ്റർ താഴെ, ഡെയ്ലി ഫ്രഷ് സൂപ്പർമാർക്കറ്റ് മുന്നിലേക്ക് മാറ്റി.
* കണ്ണൂരിൽ നിന്നും വരുന്ന ചെറിയ വാഹനങ്ങൾ പുതിയതെരു ജംഗ്ഷൻ ഒഴിവാക്കി പള്ളിക്കുളം, രാജാസ് ഹൈസ്‌കൂൾ, കടലായി അമ്പലം വഴി ഹൈവേയിൽ കയറേണ്ടതാണ്.
* മയ്യിൽ ഭാഗത്തുനിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ബസുകൾ പുതിയതെരു ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 'യു' ടേൺ എടുക്കുവാൻ പറ്റുന്ന ഭാഗത്തു നിന്ന് 'യു' ടേൺ എടുത്ത് പേകേണ്ടതാണ്.
* മയ്യിൽ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ വാഹനങ്ങൾ കഴിവതും കൊല്ലറത്തിക്കൽ റോഡ് വഴി ടോൾ ബൂത്തിലേക്ക് കയറേണ്ടതാണ്.
* പരിസര പ്രദേശത്തുള്ള ചെറുവാഹനങ്ങൾ കഴിവതും സൗകര്യപ്രദമായ ഉപറോഡുകൾ ഉപയോഗിക്കണം.
* കക്കാട് നിന്നും പുതിയതെരു ഭാഗത്തേക്ക് വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ സ്‌റ്റൈലോ കോർണർ വഴി വരാതെ കൊറ്റാളി, പൊടിക്കുണ്ട് വഴി ഹൈവേയിലേക്ക് പ്രവേശിക്കണം.
ഗതാഗത പരിഷ്കാരവുമായി എല്ലാവരും സഹകരിക്കണമെന്ന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും ആർടിഒയും പോലീസും അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement