പത്തൊൻപതാം മൈലിൽ റോഡ് മുറിച്ചുകടക്കവേ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം



ചാവശ്ശേരി പത്തൊന്‍പതാം മൈലില്‍ സ്വകാര്യ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പത്തൊന്‍പതാം മൈലിലെ പൈതൃകം വീട്ടില്‍ ജീഷ്മ (38) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 3.30 തോടെ ആയിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇരിട്ടിയിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. സി.വി. മാധവന്റെയും പങ്കജാക്ഷിയുടെയും മകളാണ്. ഭർത്താവ് : ചാവശ്ശേരി സഹകരണ ബാങ്ക് ജീവനക്കാരൻ കമലാക്ഷൻ മാവില. മകൾ: ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനി അളകനന്ദ. മൃതദേഹം കണ്ണൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement