കണ്ണൂര്‍ ചൊക്ലിയില്‍ എ.ടി.എം തകരാര്‍ പരിഹരിക്കാനെത്തിയ ടെക്‌നീഷ്യന്‍ ഷോക്കേറ്റു മരിച്ചു. ചൊക്ലി മൊട്ടയിലുള്ള കനറാ ബാങ്കിന്റെ എടിഎമ്മിലാണ് അപകടം. കീച്ചേരി അഞ്ചാംപീടികയിലെ സുനില്‍കുമാറാണ് ഷോക്കേറ്റ് മരിച്ചത്.
കഴിഞ്ഞ കുറേ ദിവസമായി എടിഎം തകരാറിലായിരുന്നു. തകരാര്‍ പരിഹരിക്കുന്നതിനായാണ് സുനില്‍ കുമാര്‍ എത്തിയത്. അതിനിടെ ഷോക്കേറ്റ് വീഴുകയായിരുന്നു. സുനില്‍ കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരാണ് കണ്ടത്. പിന്നീട് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് എടിഎം മെഷീനില്‍ നിന്ന് ഷോക്കേറ്റതാണെന്ന് മനസിലായത്.
Post a Comment