പഴശ്ശി കനാലുകൾ തിങ്കളാഴ്ച തുറക്കും; കനാൽത്തീരങ്ങളിലുള്ളവർക്ക് ജാഗ്രതാ മുന്നറിയിപ്പ്



ഇരിട്ടി: പഴശ്ശി ജലസേചന പദ്ധതിയുടെ കനാൽ ഷട്ടർ റഗുലേറ്ററുകൾ തിങ്കളാഴ്ച രാവിലെ 9 മണിക്ക് തുറന്ന് ഇതുവഴി ജലമൊഴുക്കും. മെയിൻ കനാൽ പറശ്ശിനി അക്വഡക്റ്റ് വരെയും, മാഹി ബ്രാഞ്ച് കനാൽ ടെയിൽ എൻഡ് എലാങ്കോട് വരെയും തുടർന്ന് ഇവയുടെ കൈക്കനാലുകളിലൂടെയും ജലം ഒഴുക്കുന്നതിനാൽ കനാൽ പ്രാന്ത പ്രദേശങ്ങളിൽ താമസിക്കുന്ന മുഴുവൻ ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന പദ്ധതി എക്സിക്യു്ട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement