പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ 2025-26 അധ്യയന വർഷത്തേക്ക് അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായി പട്ടികവർഗം, പട്ടികജാതി, നിശ്ചിത ശതമാനം മറ്റ് സമുദായങ്ങളിൽ ഉള്ള വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയോ, അതിൽ കുറവോ ഉള്ള വിദ്യാർഥികൾക്ക് www.stmrs.in എന്ന വെബ് പോർട്ടർ വഴി അപേക്ഷിക്കാം. പ്രവേശന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഓൺലൈൻ സൗകര്യങ്ങൾ ലഭ്യമല്ലാത്ത രക്ഷിതാക്കൾ/വിദ്യാർഥികൾ വിദ്യാർഥിയുടെ പേര്, രക്ഷിതാവിന്റെ പേര്, മേൽ വിലാസം, സമുദായം, കുടുംബ വാർഷിക വരുമാനം, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര് തുടങ്ങിയ വിവരങ്ങൾ അടങ്ങിയ നിശ്ചിത മാതൃകയിലുള്ള സ്‌കൂൾ മേധാവി സാക്ഷ്യപ്പെടുത്തിയ അപേക്ഷ, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഫെബ്രുവരി 20ന് മുൻപായി ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ, ഐ.ടി.ഡി.പി ഓഫീസിലോ ഹാജരായി സമർപ്പിക്കാം. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് ഫോൺ നമ്പറുകൾ: കൂത്തുപറമ്പ്-9496070387, ഇരിട്ടി-9496070388, തളിപ്പറമ്പ് -9496070401, പേരാവൂർ-9496070386, ഐ ടി ഡി പി ഓഫീസ്, കണ്ണൂർ-0497 2700357.
Post a Comment