വാക്ക് ഇൻ ഇന്റർവ്യൂ





സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ കാര്യാലയത്തിൽ ഗ്രാജ്വേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസുമാരെ നേരിട്ടുള്ള അഭിമുഖം മുഖേന നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ/കെമിക്കൽ/ എൻവയോൺമെന്റൽ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ 50 ശതമാനത്തിൽ കുറയാത്ത ബി.ടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സൗത്ത് ബസാറിലെ റബ്‌കോ ഹൗസിലുള്ള ജില്ലാ കാര്യാലയത്തിൽ ഫെബ്രുവരി 12ന് രാവിലെ 11നാണ് അഭിമുഖം. 28 വയസ്സാണ് പ്രായപരിധി. 10,000 രൂപ പ്രതിമാസ സ്റ്റെപെന്റായി ലഭിക്കും. ഒരു വർഷമാണ് പരിശീലനകാലയളവ്. യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആറ് മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കണ്ണൂർ ജില്ലാ കാര്യാലയത്തിൽ നിർദ്ദിഷ്ട സമയത്ത് നേരിട്ട് ഹാജരാകണം. ബോർഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസായി മുൻ കാലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുളളവർ അപേക്ഷിക്കേണ്ടതില്ല.

Post a Comment

Previous Post Next Post

Join Whatsapp

Advertisement