കണ്ണൂർ:- കോർപ്പറേഷൻ പരിധിയിൽ പാർക്ക് ചെയ്ത് സർവീസ് നടത്തുന്ന, ഇതുവരെ പാർക്കിങ് നമ്പർ പരിശോധന നടത്താത്ത ഓട്ടോറിക്ഷകൾ ഏഴിന് തോട്ടട ടെസ്റ്റിങ് ഗ്രൗണ്ടിൽ നടത്തുന്ന പരിശോധനയിൽ പങ്കെടുക്കണമെന്ന് ആർ ടി ഒ അറിയിച്ചു.
ഈ പരിശോധനയ്ക്ക് ശേഷം കോർപ്പറേഷനിൽ നിന്ന് എൻ ഒ സിയോ നിർദേശമോ ലഭിക്കാതെ കെ സി നമ്പറുമായി ബന്ധപ്പെട്ട് വാഹനം പരിശോധിക്കില്ല.
പരിശോധനയ്ക്ക് ശേഷം കെ സി നമ്പറുമായി ബന്ധപ്പെട്ട രേഖകൾ കോർപ്പറേഷന് കൈമാറണം.
ഫോൺ: 04972 700566
Post a Comment