ഇരിട്ടി: ആറളം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ സമ്പൂർണ്ണ സാന്ത്വന പരിചരണ ഗ്രാമം എന്ന ലക്ഷ്യം കൈവരിക്കുന്നതിന ഊന്നൽ നൽകിയിയുളള പദ്ധതി നടപ്പിലാക്കും. ഇതിനായി ആരോഗ്യ മേഖലയിൽ വിവിധ പദ്ധതികൾക്കായി ഒരുകോടിയോളം രൂപവിനിയോഗിക്കും. വൃക്കരോഗികൾക്ക് ഡയാലിസിസിന് ധനസഹായം അനുവദിക്കുന്നതിന് പഞ്ചായത്തിലെ മുഴുവൻ വൃക്കരോഗികൾക്കും മാസം 4000 രൂപ പ്രകാരം 12 മാസത്തേക്ക് 10 ലക്ഷം രൂപ വിനിയോഗിക്കും. അലോപ്പതി, ആയുർവ്വേദ, ഹോമിയോ ആശുപത്രികളിലേക്ക് മരുന്ന് , മറ്റ് ഉപകരണങ്ങൾ, ഹെൽത്ത് സെന്ററുകളിൽ ഉപകരണങ്ങൾ, ലാബ് സൌകര്യങ്ങൾ തുടങ്ങിയവയ്ക്കായി 50 ലക്ഷം രൂപയും വിനിയോഗിക്കും. ആറളം പുനരധിവാസ മേഖലയിലെ കിടപ്പുരോഗികളായ മുഴുവൻ പേർക്കും പാലിയേറ്റീവ് സേവനം ലഭ്യമാക്കുന്നതിന് 10 ലക്ഷം രൂപയും വകയിരുത്തും. പശ്ചാത്തലമേഖലയിൽ ഗ്രാമീണ റോഡുകളുടെ വികസനവും മറ്റ് ആസ്തികളുടെ പുനരുദ്ധാരണം, എടൂർ ബസ്റ്റാൻറ് ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണം എന്നിവയ്ക്കായി നാല് കോടിയോളം രൂപയുടെ പദ്ധതികളാണ് ഏറ്റെടുക്കുന്നത്.
വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടത്തിയ വികസന സെമിനാറിൽ ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് അധ്യക്ഷത നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് അന്ത്യാകുളം കരട് പദ്ധതി രേഖ അവതരിപ്പിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി മുഖ്യാത്ഥിതിയായി. പഞ്ചായത്ത് സെക്രട്ടറി വി.ജി രഞ്ചിത്ത്, വൈസ് പ്രസിഡന്റ് കെ.ജെ ജെസി മോൾ , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷിജി നടുപ്പറമ്പിൽ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേർസൺ വത്സ ജോസ് ,ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.സി രാജു , ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വൈ വൈ മത്തായി , സി.ഡി.എസ് ചെയർ പേഴ്‌സൺ സുമ ദിനേശൻ , പഞ്ചായത്ത് അസി.സെക്രട്ടറി എം. മനില എന്നിവർ സംസാരിച്ചു
Post a Comment