കണ്ണൂര്‍: കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍ നിയമം വേണമെന്ന് സണ്ണി ജോസഫ് എംഎല്‍എ. പന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം എന്നാണ് നിയമം. പകരം വെളിച്ചെണ്ണയൊഴിച്ച് കറിവെക്കുകയാണ് വേണ്ടതെന്ന് എംഎല്‍എ പറഞ്ഞു. മലയോര സമര യാത്രയുടെ പൊതുയോഗത്തില്‍ കൊട്ടിയൂരില്‍ വെച്ചായിരുന്നു സണ്ണി ജോസഫിന്റെ പ്രസംഗം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കാട്ടുപന്നിയെ വെളിച്ചെണ്ണയൊഴിച്ച് കറിവെക്കാന്‍ നിയമം വേണമെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.
Post a Comment