സിഎൻസി ഓപ്പറേറ്റർ പരിശീലനം




ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ ജില്ലാ പട്ടികജാതി വികസന വകുപ്പും എൻടിടിഎഫും സംയുക്തമായി നടത്തുന്ന സിഎൻസി ഓപ്പറേറ്റർ (വിഎംസി ആന്റ് ടർണിങ്ങ്) സൗജന്യ തൊഴിലധിഷ്ടിത പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പഞ്ചായത്തുകളിൽ താമസിക്കുന്ന പത്താം ക്ലാസ് പാസ്സായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 18 നും 24 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. തലശ്ശേരി എൻടിടിഎഫ് കേന്ദ്രത്തിലായിരിക്കും പത്ത് മാസത്തെ പരിശീലനം. താൽപര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ജാതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 30 ന് ഉച്ചയ്ക്ക് രണ്ടിന് കണ്ണൂർ സയൻസ് പാർക്കിൽ നടത്തുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കണം. ഫോൺ 0497 2700596, 9995828550 (എൻടിടിഎഫ് തലശ്ശേരി).

Post a Comment

Previous Post Next Post

Join Whatsapp

Advertisement