സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്



കണ്ണൂർ യൂനിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻറ് മോഡൽ കരിയർ സെന്റർ കണ്ണൂർ ഫെബ്രുവരി ഒന്നിന് രാവിലെ 10 മുതൽ ഉച്ച ഒന്നു വരെ 'പ്രയുക്തി' സൗജന്യ പ്ലെയ്‌സ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ടെലികോളർ, ഫീൽഡ് എജുക്കേഷൻ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഫ്രീലാൻസ് ജർമൻ ട്രെയിനർ, ഐഇഎൽടിഎസ് ട്രെയിനർ, ഗ്രാഫിക് ഡിസൈനർ, ഡിജിറ്റൽ മാർക്കറ്റിംഗ് ഫാക്കൽറ്റി, ബില്ലിംഗ് എക്സിക്യൂട്ടീവ്, ഇലക്ട്രീഷ്യൻ, സെയിൽസ് എക്സിക്യൂട്ടീവ്, കാഷ്യർ, ഡാറ്റ എൻട്രി ആന്റ് അക്കൗണ്ടന്റ്, ഡെലിവറി ബോയ് തസ്തികകളേക്കാണ് അഭിമുഖം. പ്ലസ് ടു, ഡിഗ്രി, സർട്ടിഫിക്കറ്റ് ഇൻ ഗ്രാഫിക്സ് ഡിസൈൻ, പിജി ഇൻ ഇംഗ്ലീഷ്, ഐഇഎൽടിഎസ് പാസ്ഡ്, സർട്ടിഫിക്കറ്റ് ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ്, ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ രാവിലെ 9.30 മണിക്ക് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാനത്തിലെ സെൻട്രൽ ലൈബ്രറി മന്ദിരത്തിൽ പ്രവർത്തിക്കുന്ന യൂനിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ സർട്ടിഫിക്കറ്റുകളും മൂന്ന് സെറ്റ് ബയോഡാറ്റയും സഹിതം എത്തിച്ചേരണം. ഫോൺ: 04972703130

Post a Comment

Previous Post Next Post

Join Whatsapp

Advertisement