മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 24 മുതൽ 28 വരെ നടക്കും. ക്ഷേത്ര കർമ്മങ്ങൾക്ക് താന്ത്രിബ്രഹ്‌മശ്രീ അഴകം ത്രിവിക്രമൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. ഇന്ന് വൈകുന്നേരം 4 മണിമുതൽ കലവറ സമർപ്പണം. വലിയചുറ്റുവിളക്ക് നിറമാല എന്നിവയും ഉണ്ടാകും. 25 ന് രാവിലെ 10 മണിക്ക് വേദവ്യാസ വിദ്യാപീഠം ആചാര്യൻ എ.കെ. അജയകുമാറും ശിഷ്യന്മാരും പങ്കെടുക്കുന്ന സന്ധ്യോപാസനം. 11.30 ന് ക്ഷേത്ര ഐക്യ സംഗമം. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന നൈതിക പ്രമുഖ് പ്രമോദ് കുന്നാവ് ഉദ്‌ഘാടനസം ചെയ്യും. വൈകുന്നേരം 6 മണിക്ക് കീഴൂർ മഹാദേവ- മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും കാഴ്ചക്കുലകൾ വാദ്യമേളം എന്നിവയോടെ മോഹനകാഴ്ച ക്ഷേത്രത്തിലേക്ക് പുറപ്പെടും. രാത്രി 7 ന് പ്രാദേശിക കലാപരിപാടികളും തുടർന്ന് പായത്ത് ഒരു പാട്ടുപെട്ടി അവതരിപ്പിക്കുന്ന ഭക്തിഗാനമേളയും . 26 ന് രാവിലെ 10.30 ന് മാതൃസംഗമം പ്രൊഫ. വി.ടി. രമ ഉദ്‌ഘാടനം ചെയ്യും. വൈകുന്നേരം 5.30 ന് പയഞ്ചേരി കുറുമ്പ ഭഗവതി ക്ഷേത്ര പരിസരത്തു നിന്നും ഇളനീർകാവ് ഘോഷയാത്ര, 6 ന് ഇളനീർകാവ് സമർപ്പണം, 7.30 ന് ഇരിട്ടി ചിലങ്ക നൃത്തവിദ്യാലയത്തിന്റെ നൃത്താർച്ചന, 27 ന് നാഗപ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് പാമ്പുമേക്കാട്ട് തന്ത്രി വല്ലഭൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നാഗസ്ഥാനത്ത് പൂജകൾ, നൂറുംപാലും , വൈകുന്നേരം 6.30 ന് സർപ്പബലി, ക്ഷേത്ര പ്രതിഷ്ഠാ ദിനമായ 28 ന് രാവിലെ വിശേഷാൽ പൂജകൾ, വൈകുന്നേരം 6 ന് തായമ്പക, മോതിരം വെച്ച് തൊഴൽ, 6.30 ന് കാസർകോഡ് ശിവപ്രസാദ് മണോളിത്താഴ, ശ്രീനിധി ഭാഗവത് എന്നിവരുടെ തിടമ്പ് നൃത്തം എന്നിവയോടെ ഉത്സവം സമാപിക്കും. ഉത്സവനാളിൽ എല്ലാ ദിവസവും ഉച്ചക്ക് അന്നദാനവും ഉച്ചക്ക് ശേഷം അക്ഷരശ്ലോക സദസ്സും നടക്കും.
Post a Comment