ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തിലെ കാവും പടി പൂതാറ പാലം ശിലാസ്ഥാപനം കെ. സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീമതി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നജീദ സാദിഖ്, പി.പി. സുഭാഷ്, രാഗേഷ് തില്ലങ്കേരി, അൻസാരി തില്ലങ്കേരി, എം.വി. ശ്രീധരൻ, എ. രാജു, പ്രശാന്തൻ മുരിക്കോളി, പി. നിധീഷ് കുമാർ, എൻ എൻ മുസ്തഫ, പി. സനീഷ് തുടങ്ങിയവർ സംസാരിച്ചു. എം.പി. ഫണ്ടിൽ നിന്നും പാലത്തിന് 16 ലക്ഷവും അപ്രോച്ച് റോഡിന് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും 14 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
Post a Comment