കണ്ണൂരിൽ കാറിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു



പരിയാരം: ബൈക്കും കാറും കൂട്ടിയിടിച്ച്‌ ചികില്‍സയിലായിരുന്ന ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഏഴോം നരിക്കോട് ഏച്ചില്‍മൊട്ടയിലെ പി.പി.ശ്രീരാഗാണ് (28) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ പരിയാരം ചിതപ്പിലെപ്പൊയില്‍ വെച്ച്‌ ശ്രീരാഗ് ഓടിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ശ്രീരാഗിന്റെ കൂടെ ബൈക്കില്‍ ഉണ്ടായിരുന്ന ഏച്ചില്‍മൊട്ട സ്വദേശി റൂബിന്‍ (27) ഗുരതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

പരേതനായ കുതിരുമ്മല്‍ ശശിധരന്റെയും പി.പി ഗിരിജയുടെയും മകനാണ് ശ്രീരാഗ്. വൈശാഖ് ഏക സഹോദരന്‍. മൃതദേഹം ഇന്ന് വൈകുന്നേരം 3.30 മുതല്‍ 4:30 വരെ ഏച്ചില്‍മൊട്ട ചെന്താര ക്ലബ്ബില്‍ പൊതു ദര്‍ശനത്തിന് ശേഷം അഞ്ച് മണിക്ക് സംസ്‌ക്കരിക്കും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement