ഉളിക്കൽ : വയത്തൂർ കാലിയാർ ഊട്ട് മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ക്ഷേത്രത്തിലെ ആദ്യ ചടങ്ങായ തിരുവത്താഴം അരി അളവും, കുഴിയടുപ്പിൽ തീയിടൽ ചടങ്ങും നടന്നു. ക്ഷേത്രം മേൽശാന്തി കീഴ്പ്പാട്ടില്ലം രതീഷ് നമ്പൂതിരി തിരുപത്താഴത്തിനുള്ള അരി അളന്ന് മാറ്റി. ചടങ്ങിൽ പാരബര്യ ട്രസ്റ്റി, കുടുംബാംഗങ്ങൾ, എക്സിക്യുട്ടിവ് ഓഫിസർ, അഘോഷ കമ്മറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ബുധനാഴ്ച വൈകുന്നേരം ചെമ്പോട്ടിപ്പാറയിൽ നിന്നും ഊട്ട് കാഴ്ച ക്ഷേത്രത്തിൽ എത്തിച്ചേരും .
Post a Comment