സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടർ, ഡി.ടി.പി കോഴ്സ്



സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ആറ് മാസത്തെ പി.എസ്.സി അംഗീകൃത സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടർ ആന്റ് ഡി.ടി.പി കോഴ്സിന് കോഴിക്കോട് ഉപകേന്ദ്രത്തിൽ ഫെബ്രുവരി ഏഴ് വരെ അപേക്ഷിക്കാം. എസ്എസ്എൽസി പാസായിരിക്കണം. പട്ടികജാതി/പട്ടികവർഗ/മറ്റ് അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പെൻഡും ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. സി-ആപ്റ്റിന്റെ കോഴിക്കോട് സബ്സെന്ററിലാണ് കോഴ്സുകൾ. വിശദവിവരങ്ങൾക്ക്: www.captkerala.com ഫോൺ: 0495 2723666, 0495 2356591, 9037527407, ഇ-മെയിൽ kozhikode@captkerala.com

Post a Comment

Previous Post Next Post

Join Whatsapp

Advertisement