ചൈനയിൽ കൊവിഡിന് സമാനമായ വൈറസ് വ്യാപിക്കുന്നു


നിരവധി ഏഷ്യന്‍ രാജ്യങ്ങളെ ബാധിക്കുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (HMPV) എന്ന ശ്വാസകോശ വൈറസിന്റെ വ്യാപനത്തില്‍ ആശങ്കയുമായി ആരോഗ്യ വിദഗ്ധര്‍. പ്രത്യേകിച്ചും ചൈനയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഭയാനകമാംവിധം വര്‍ധിക്കുന്നുണ്ട്. ആശുപത്രികളില്‍ തിരക്കേറുന്നതായി പരാതിയുണ്ട്.

ചൈനയുടെ ആരോഗ്യവൃത്തങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വൈറസ് പടരുകയാണ്. വടക്കന്‍ ചൈനയിലാണ് രോഗം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സ്ഥിരീകരിച്ചു. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കുന്ന HMPV, കുട്ടികളില്‍ ഏറ്റവും സാധാരണമാണ്. ഇത് കൂടുതല്‍ പൊതുജനാരോഗ്യ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement