വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ട് മഹോത്സവം 13 മുതൽ 26 വരെ



ഉളിക്കൽ : മലയാളികളും കുടകരും ചേർന്ന് ആഘോഷിക്കുന്ന ഉളിക്കൽ വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ട് മഹോത്സവം 13 മുതൽ 26 വരെ വിപുലമായവിവിധങ്ങളായ ചടങ്ങുകളോടെയും പരിപാടികളോടെയും ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 13 ന് രാവിലെ 7.30ന് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ട് കുഴിയടുപ്പിൽ തീയിടൽ തിരുവത്താഴം അരിയളവ് എന്നിവ നടക്കും. 14 ന് സംക്രമ പൂജ, തുടർന്നുള്ള ദിവസങ്ങളിൽ ശ്രീഭൂത ബലി , വിശേഷാൽ പൂജകൾ, നിവേദ്യങ്ങൾ എന്നിവ നടക്കും. 15 ന് വൈകുന്നേരം 5 ന് വൈകുന്നേരം 6 മണിക്ക് ഊട്ട് കാഴ്ച ചെമ്പോട്ടി പാറയിൽ നിന്നും ക്ഷേട്രത്തിലേക്ക് പുറപ്പെടും. 7 മണിക്ക് നടക്കുന്ന ഉദ്‌ഘാടന സമ്മേളനം ഡോ. എം.പി. ചന്ദ്രാംഗദൻ ഉദ്‌ഘാടനം ചെയ്യും. പാരമ്പര്യ ട്രസ്റ്റി കെ.ടി. ഹരിശ്ചന്ദ്രൻ നമ്പ്യാർ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് തിരുവാതിര, കൈകൊട്ടിക്കളി, കോൽക്കളി, കലാമണ്ഡലം കാർത്തിക് ശങ്കറിന്റെ ഓട്ടൻ തുള്ളൽ എന്നിവ നടക്കും. 16 ന് വൈകുന്നേരം 7 ന് കരോക്കെ ഭക്തിഗാനമേള, തിരുവാതിരക്കളി, 18 ന് വൈകുന്നേരം 7 ന് സിനിമാറ്റിക് ഡാൻസ്, കുരുന്നുകളുടെ കലാസന്ധ്യ, സംഘ നൃത്തം, 20 ന് രാത്രി 7 ന് നൃത്ത സന്ധ്യ, 21 ന് രാത്രി 7 ന് നൃത്ത ശിൽപ്പം, അഥീന നാടക നാട്ടറിവ് വീട്‌ അവതരിപ്പിക്കുന്ന നാട്ടുമൊഴി നാടൻപാട്ട് മേള , 22 ന് രാവിലെ കുടക് പുഗ്ഗെര മനക്കാരുടെ അരിയളവ് , വൈകുന്നേരം കുടകരുടെ പാട്ട് , വലിയ തിരുവത്താഴം,അരിയളവ്, രാത്രി 7 ന് സാംസ്‌കാരിക സമ്മേളനം കർണ്ണാടക ദേവസ്വം മന്ത്രി രാമലിംഗ റെഡ്ഢി ഉദ്‌ഘാടനം ചെയ്യും. കുടക് എം എൽ എ എ. എസ്. പൊന്നണ്ണ, സജീവ് ജോസഫ് എം എൽ എ എന്നിവർ വിശിഷ്ടാതിഥികളാകും. ആഘോഷക്കമ്മിറ്റി ചെയർമാൻ ബി. ദിവാകരൻ അദ്ധ്യക്ഷത വഹിക്കും. 23 ന് കുടക് ദേശവാസികളുടെ അരിയളവ്, ഋഷഭാഞ്ജലി, രാത്രി 8.30 ന് ഹരിജനങ്ങളുടെ കാഴ്ച വരവ്, 9 മണിക്ക് വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും നാളികേരം ഉടക്കലും, 24 ന് രാവിലെ വിവിധ മഠങ്ങളിൽ നിന്നും നെയ്യമൃത് എഴുന്നള്ളത്ത്, ഉച്ചക്ക് തിടമ്പ് നൃത്തം, വൈകുന്നേരം 6.30 ന് പടിയൂർ ദേശവാസികളുടെ ഓമനക്കാഴ്ച വരവ്, 7 മണിക്ക് വിവിധ ഡാൻസ് പരിപാടികൾ, രാത്രി 10 മണിക്ക് സർഗ്ഗവീണ തിരുവനന്തപുരത്തിന്റെ രുദ്ര പ്രജാപതി നാടകം, 25 ന് രാവിലെ നെയ്യാട്ടം, കുടക് കോമരങ്ങളുടെ കൂടിക്കാഴ്ച,നെയ്യമൃത് വ്രതക്കാരുടെ അടീലൂണ്, വൈകുന്നേരം 5 ന് തിടമ്പ് നൃത്തം, 26 ന് രാവിലെ പള്ളിവേട്ട എഴുന്നള്ളിപ്പ് , തിടമ്പ് നൃത്തം, വൈകുന്നേരം തിടമ്പ് എഴുന്നള്ളത്തും നൃത്തവും, 28 ന് നീലക്കരിങ്കാളി കാവിൽ തെയ്യം, ക്ഷേത്രത്തിലേക്കും കൂലോത്തേക്കും ഭഗവതിയുടെ എഴുന്നള്ളത്ത് എന്നിവ നടക്കും. പ്രസിഡന്റ് ബി. ദിവാകരൻ, സിക്രട്ടറി കെ.വി. ഗോപാലൻ, മറ്റ് ഭാരവാഹികളായ അനീഷ് കോളിത്തട്ട്, ബിനു പുതുശ്ശേരി, മനോജ് മാസ്റ്റർ, സുജീഷ് വയത്തൂർ, ബാലു തെനിശ്ശേരി, എം.എൻ. സുരേഷ് ബാബു, എം.കെ. മനോജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

Post a Comment

Previous Post Next Post

Join Whatsapp

Advertisement