ഇരിട്ടിയിലെ അപകട സാധ്യതാ മേഖലകളിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്ത പരിശോധന തുടങ്ങി




ഇരിട്ടി: വഹനാപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇരിട്ടി മേഖലയിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്ത പരിശോധന തുടങ്ങി. റോഡുകളുടെ ഘടന, മുൻകാലങ്ങളിൽ ഉണ്ടായ അപകട നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ ഇരിട്ടി മേഖലയിൽ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയ അതി തീവ്ര അപകട സാധ്യതാ മേഖലയിലാണ് സംയുക്ത പരിശോധന. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായി വാഹനം ഓടിക്കൽ, ഹെൽമെറ്റും സീറ്റ് ബെൽടും ധരിക്കാതിരിക്കൽ, അമിത ഭാരം കയറ്റി സർവീസ് നടത്തൽ എന്നിവയ്‌ക്കെതിരെ നടപടി നടപടി ശക്തമാക്കും. ഡ്രൈവർമാരെ കൂടുതൽ സുരക്ഷാബോധമുള്ളവരാക്കികൊണ്ട് അപകടങ്ങളില്ലാതാക്കാനുള്ള ബോധവൽക്കരണ പരിപാടികളും സംയുക്തമായി മേഖലയിൽ സംഘടിപ്പിക്കും.
ഇരിട്ടി മേഖലയിൽ ജബ്ബാർക്കടവ് പാലം കവല, കീഴൂർ കുന്ന്, മാടത്തിൽ ടൗൺ, ഇരിട്ടി പുതിയ സ്റ്റാന്റ് കവല എന്നിവിടങ്ങളാണ് അതിതീവ്ര അപകട സാധ്യതാ മേഖലയായി കണക്കാക്കിയിരിക്കുന്നത്. റോഡിന്റെ ഘടനയിൽ ആശാസ്ത്രീയമായ നിർമ്മാണം ഉണ്ടെങ്കിൽ ഉടൻപരിഹരിക്കും. തുടർച്ചയായി അപകടം ഉണ്ടാകുന്ന പ്രദേശമാണെങ്കിൽ അപകട മുന്നറിയിപ്പ് ബോർഡുകളും സിഗ്നൽ ബോഡുകളും സ്ഥാപിക്കും.
പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്നുള്ള ആദ്യപരിശോധന ജബ്ബാർക്കടവ് കവലയ്ക്ക് സമീപം നടത്തി. അരമണിക്കൂർ പരിശോധനയിൽ തന്നെ ലൈസൻസ് ഇല്ലാതതും പെർമ്മിറ്റ് പുതുക്കാതതും ഇൻഷൂറൻസ് കഴിഞ്ഞതുമായ നിരവധി വാഹനങ്ങൾ പിടികൂടി. ഇരിട്ടിയിൽ നിന്നും പേരാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കർണ്ണാടക രജിസ്‌ടേഷനിലുള്ള കാറിന് ഒരു രേഖകളും ഉണ്ടായിരുന്നില്ല. കാർ ഡ്രൈവറിൽ നിന്നും മോട്ടോർ വാഹന വകുപ്പ് ഉയർന്ന പിഴയീടാക്കി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement