റബർ ഷീറ്റിന് തീപിടിച്ച് വീടിന്റെ അടുക്കള ഭാഗം ഭാഗികമായി കത്തി നശിച്ചു



ഇരിട്ടി: റബർ ഷീറ്റിന് തീപിടിച്ച്് വീടിന്റെ അടുക്കള ഭാഗം ഭാഗികമായി കത്തി നശിച്ചു. എടൂർ തോട്ടം കവലയിലെ വട്ടക്കുന്നേൽ കുട്ടപ്പന്റെ വീടിന്റെ അടുക്കളയാണ് കത്തി നശിച്ചത് . അടുക്കളയുടെ ചിമ്മിണിയിൽ ഉണങ്ങാനിട്ട ഷീറ്റിനാണ് തീപിടിച്ചത്. തീ പടർന്ന സമയത്ത് കുട്ടപ്പന്റെ ഭാര്യ വീട്ടുപറമ്പിൽ നിന്നും റബർ പാൽ എടുക്കുകയായിരുന്നു. തീയും പുകയും ശക്തമായി ഉയർന്നതോടെ സമീപത്ത് വീട്ടു പണിക്ക് എത്തിയവരും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. ഇരിട്ടിയിൽ നിന്നും ഒരു യൂണിറ്റ് അഗ്നി രക്ഷാ സേനയും എത്തി തീപൂർണ്ണമായും അണച്ചു. 150 തോളം റബ്ബർ ഷീറ്റുകളും പാത്രങ്ങളും കത്തി നശിച്ചു. അടുക്കളയിലെ അലമാരയിലെ സാധനസാമഗ്രികൾ നശിച്ചിട്ടുണ്ട്. വീടിന്റെ വൈദ്യുതി കണക്ഷനും കേടുപാട് സംഭവിച്ചു. തീപിടിച്ച സമയത്ത് അടുക്കളയിൽ ഗ്യാസ് സിലണ്ടർ ഉണ്ടായിരുന്നെങ്കിലും അത് പെട്ടെന്ന് എടുത്ത് മാറ്റിയതിനാൽ വലിയ അപകടമാണ് ഒഴിവാക്കാനായത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement