പെരളശ്ശേരി :- പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രോത്സവത്തിന് കൊടിയേറി. അയ്യപ്പ ക്ഷേത്രം തന്ത്രി വെള്ളൂരില്ലത്ത് പരമേശ്വരൻ നമ്പൂതിരി, മേൽ ശാന്തി പോറ്റില്ലം ശ്രീനിവാസൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി ഇരുവേശി പുടവരില്ലത്ത് പ്രസാദ് നമ്പൂതിരിയാണ് കൊടിയേറ്റിയത്.
തുടർന്ന് കേളി നടന്നു. എല്ലാ ദിവസവും രാത്രി ഒൻപതിനണ് തിടമ്പ് നൃത്തം. ഉത്സവ ദിവസങ്ങളിൽ രാവിലെ ഓട്ടൻതുള്ളൽ, നാദസ്വരം, ഉച്ചയ്ക്ക് ചാക്യാർകൂത്ത്, വൈകീട്ട് തായമ്പക, കേളി, ആനപ്പുറത്ത് എഴുന്നള്ളത്ത്, പഞ്ചവാദ്യം, തുടങ്ങിയവ ഉണ്ടാകും. 26-ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
Post a Comment