നിലയ്ക്കൽ: പത്തനംതിട്ട ശബരിമല നിലയ്ക്കലിൽ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ഉറങ്ങിക്കിടന്ന അയ്യപ്പഭക്തന് ദാരുണാന്ത്യം. നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിലാണ് അപകടമുണ്ടായത്. തമിഴ്നാട് തിരുവള്ളൂർ പുന്നപാക്കം ചെങ്കൽ സ്വദേശി ഗോപിനാഥ് (25) ആണ് മരിച്ചത്. നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ട് 10-ൽ നിർത്തിയിട്ടിരുന്ന വാഹനം പിന്നോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്.
വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ ആയിരുന്നു അപകടം നടന്നത്. തമിഴ്നാട്ടിൽ നിന്നും തീർഥാടകരുമായി എത്തിയ ബസാണ് അപകടത്തിന് ഇടയാക്കിയത്. ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയ ഗോപിനാഥ് പത്താം നമ്പർ പാർക്കിങ് ഗ്രൗണ്ടിൽ നിലത്തുകിടന്ന് ഉറങ്ങുകയായിരുന്നു.
ഇതറിയാതെ അവിടെ നിർത്തിയിട്ടിരുന്ന ബസിന്റെ ഡ്രൈവർ വാഹനം പിന്നോട്ടെടുക്കുകയും ഗോപിനാഥിന്റെ തലയിലൂടെവാഹനം കയറിയിറങ്ങുകയുമായിരുന്നു. അപകടത്തിൽ തല തകർന്ന ഇദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. പോലീസ് എത്തി ഗോപിനാഥിന്റെ മൃതദേഹം നിലയ്ക്കൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
Post a Comment