ഡിസംബർ 31 മുതൽ ജനുവരി മൂന്ന് വരെ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പ്രകാശനം ചെയ്തു. തലശ്ശേരി പഴശ്ശി രാജ പാർക്കിൽ ചേർന്ന ചടങ്ങിലായിരുന്നു പ്രകാശനം. ഫെൻസിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഒ കെ വിനീഷ്, സംഘാടക സമിതി ചെയർമാൻ കെ വി സുമേഷ് എംഎൽഎ, വർക്കിംഗ് പ്രസിഡന്റ് ടി സി സാക്കിർ, കൺവീനർ വി പി പവിത്രൻ, ഫെൻസിങ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ എം ജയകൃഷ്ണൻ, ധീരജ് കുമാർ, അന്തർദേശീയ ഫെൻസിങ് താരങ്ങളായ റീഷ പുതുശ്ശേരി, കെ പി ഗോപിക എന്നിവർ പങ്കെടുത്തു. കണ്ണൂർ പൊടിക്കുണ്ട് സ്വദേശി കെ പി ജ്യോതിസ് ആണ് ലോഗോ ഡിസൈൻ ചെയ്തത്.
#FencingnationalChampionship #Kannur
Post a Comment