ചെറുവാഞ്ചേരിയിൽ സ്റ്റേഡിയത്തിന് മന്ത്രി വി. അബ്ദുറഹിമാൻ തറക്കല്ലിട്ടു




കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തും പാട്യം ഗ്രാമ പഞ്ചായത്തും ജനകീയ സഹകരണത്തോടെ ചെറുവാഞ്ചേരിയിൽ നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. സംസ്ഥാനത്ത് പഞ്ചായത്തുകൾ തോറും 124 കളിക്കളങ്ങൾ നിർമിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിൽ 64 എണ്ണം പൂർത്തിയായതായും 70 ഓളം ചെറുതും വലുതുമായ സ്റ്റേഡിയങ്ങൾ നിർമാണത്തിലാണെന്നും മന്ത്രി പറഞ്ഞു.
കായിക ഉച്ചകോടിയിൽ 5400 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം കേരളത്തിന് നേടാനായി. കേരള ക്രിക്കറ്റ് അസോസിയേഷൻ മാത്രം 1400 കോടി നിക്ഷേപിക്കാൻ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു.
ചെറുവാഞ്ചേരി വില്ലേജ് ഓഫീസിന് സമീപം മൂന്ന് ഏക്കർ സ്ഥലമാണ് സ്റ്റേഡിയത്തിനായി വിലയ്ക്ക് വാങ്ങിയത്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് 60 ലക്ഷം രൂപയും പാട്യം ഗ്രാമപഞ്ചായത്ത് 20 ലക്ഷം രൂപയും സ്ഥലം ഏറ്റെടുക്കുന്നതിന് ലഭ്യമാക്കി. ജനകീയ പങ്കാളിത്തത്തോടെ 55 ലക്ഷം രൂപയും സമാഹരിച്ചു. സ്റ്റേഡിയം നിർമിക്കുന്നതിന് കെ.പി.മോഹനൻ എംഎൽഎ ഇടപെട്ട് കഴിഞ്ഞ ബജറ്റിൽ സംസ്ഥാന സർക്കാർ അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ വോളിബോൾ, ഷട്ടിൽ, ബാഡ്മിന്റൺ എന്നിവക്കാവശ്യമായ ഇൻഡോർ സ്റ്റേഡിയമാണ് നിർമിക്കുക. 

കെ.പി. മോഹനൻ എംഎൽഎ അധ്യക്ഷനായി. സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എഞ്ചിനീയർ പി കെ.അനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു പി ശോഭ, പാട്യം പഞ്ചായത്ത് പ്രസിഡന്റ് എൻ വി ഷിനിജ, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എ അശോകൻ എന്നിവർ മുഖ്യാതിഥികളായി. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല, വൈസ് പ്രസിഡന്റ് പി ഷൈറീന, പഞ്ചായത്ത് പ്രസിഡന്റുമാരായ വി. ബാലൻ, കെ ലത, സക്കീന തെക്കയിൽ, ജനപ്രതിനിധികളായ ഉഷരയരോത്ത്, ടി ദാമോദരൻ, മുഹമ്മദ് ഫായിസ് അരുൾ, പി റോജ, ഒ ഗംഗാധരൻ, പി വി സുരേന്ദ്രൻ, പി കെ അലി, എൻ റീന, കെ കെ സമീർ, സി പി രജിത, ഹൈമജ കോട്ടായി, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുന്ന പി സദാനന്ദ്, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരായ കെ ലീല, എ പ്രദീപൻ, എൻ. ധനഞ്ജയൻ, ടി വി കെ ഇബ്രാഹിം, മനോജ് പൊയിലൂർ, രാജു എക്കാൽ, കെ ഭരതൻ, കാരായി രാഘവൻ, കെ കെ പവിത്രൻ, സന്തോഷ് ഇല്ലോളിൽ, ടി ദാമു എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement