ജില്ലയിൽ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതികളിലുടെ ബ്ലോക്ക് തലത്തിലെ നിർവഹണത്തിനായി ബ്ലോക്ക് കോ-ഓർഡിനേറ്റർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവർക്കാണ് അവസരം. തസ്തികകളുടെ പേര്, ഒഴിവ്, യോഗ്യത, വേതനം എന്ന ക്രമത്തിൽ -
1) ബ്ലോക്ക് കോ-ഓർഡിനേറ്റർ (ഫാംഎൽഎച്ച്) ഒഴിവ് - ഒന്ന്, യോഗ്യത- വിഎച്ച്എസ്‌സി അഗ്രികൾച്ചർ/ലൈവ് സ്റ്റോക്ക്, 2024 ജൂൺ 30ന് 35 വയസ്സിൽ കൂടാൻ പാടില്ല. വേതനം 20000 രൂപ.
2) ബ്ലോക്ക് കോ-ഓർഡിനേറ്റർ (ഐബിസിബി-എഫ്‌ഐഎംഐഎസ്) ഒഴിവ്-ഒന്ന്, യോഗ്യത- ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം (എംഎസ് വേഡ്, എക്‌സൽ), വനിതകൾ മാത്രം അപേക്ഷിച്ചാൽ മതി. 2024 ജൂൺ 30 ന് 35 വയസ്സിൽ കൂടാൻ പാടില്ല, വേതനം 15000 രൂപ.
3) ബ്ലോക്ക് കോ-ഓർഡിനേറ്റർ (നോൺ ഫാം എൽ എച്ച്), ബ്ലോക്ക് കോ-ഓർഡിനേറ്റർ (എസ്‌ഐഎസ്ഡി-ഡി ഡി യു ജി കെ വൈ), ഒഴിവ് - മൂന്ന്, യോഗ്യത-പിജി, 2024 ജൂൺ 30ന് 35 വയസ്സിൽ കൂടാൻ പാടില്ല. വേതനം 20000 രൂപ.
അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാർ, തൊട്ടടുത്ത ബ്ലോക്കിൽ താമസിക്കുന്നവർ/ജില്ലയിൽ താമസിക്കുന്നവർ എന്നിവർക്ക് മുൻഗണന. അപേക്ഷാ ഫോറം https://kudumbashree.org/ എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഡിസംബർ 24 വൈകീട്ട് അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. പരീക്ഷാ ഫീസായി ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കണ്ണൂർ ജില്ല എന്ന പേരിൽ മാറാവുന്ന 200 രൂപയുടെ ഡിഡിയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. വിലാസം: ജില്ലാമിഷൻ കോ-ഓഡിനേറ്റർ കുടുംബശ്രീ ജില്ലാമിഷൻ ബി എസ് എൻ എൽ ഭവൻ മൂന്നാം നില, റബ്കോ ബിൽഡിംഗിന് സൗത്ത് ബസാർ, കണ്ണൂർ, ഫോൺ - 0497 2702080
Post a Comment