കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അടുക്കളത്തോട്ടം പദ്ധതി ഇരിണാവ് കച്ചേരി തറയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു. കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ടി ബാലകൃഷ്ണൻ അധ്യക്ഷനായി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബി സുഷ പദ്ധതി വിശദീകരിച്ചു. എട്ടു പഞ്ചായത്തുകളിലായി തക്കാളി, പച്ചമുളക്,.വെണ്ട, വഴുതന തുടങ്ങി ഏഴായിരം പച്ചക്കറി തൈകളാണ് വിതരണം ചെയ്യുന്നത്. കൂടാതെ ബ്ലോക്ക് പരിധിയിൽ ഹരിത മാതൃകാ വാർഡുകൾ ഒരുക്കുകയും പ്രസ്തുത വാർഡിൽ ബോട്ടിൽ ബൂത്ത് നൽകുകയും പാതയോരങ്ങൾ ശുചീകരിക്കുകയും സൗന്ദര്യവത്കരിക്കുകയുമാണ് ലക്ഷ്യമിടുന്നത്. എ വി രവീന്ദ്രൻ, പ്രേമസുരേന്ദ്രൻ, കെ സിജു, കെ പ്രീത, രേഷ്മപരാഗൻ, ഇബ്രാഹിം കുട്ടി ഹാജി, ടി ചന്ദ്രൻ, എം ബാലകൃഷ്ണൻ, ജോയിന്റ് ബി ഡി ഒ എം കെ പി ഷുക്കൂർ കല്യാശ്ശേരി കൃഷി ഓഫീസർ ടി ടി ബുഷ്റ എന്നിവർ സംസാരിച്ചു.
Post a Comment