കോഴിക്കോട്ട് കോൺഗ്രസ് നടത്തുന്ന ഹർത്താലിനിടെ സംഘർഷം; ഹർത്താൽ അനുകൂലികൾ സ്വകാര്യ ബസുകൾ തടഞ്ഞു. കടകൾ നിർബന്ധിച്ച് അടപ്പിച്ചു


കോഴിക്കോട്ട് കോൺഗ്രസ് നടത്തുന്ന ഹർത്താലിനിടെ സംഘർഷം. ഹർത്താൽ അനുകൂലികൾ സ്വകാര്യ ബസുകൾ തടഞ്ഞു. കടകൾ നിർബന്ധിച്ച് അടപ്പിച്ചു. ബസ് ജീവനക്കാരും കടയുടമകളും സമരാനുകൂലികളും തമ്മിൽ വാക്കേറ്റമുണ്ടായി. പുതിയ ബസ്സ്റ്റാൻഡിലെത്തിയാണ് കോൺഗ്രസ് പ്രവർത്തകർ ബസുകൾ തടയുന്നത്. ദീർഘദൂര ബസുകൾ സർവ്വീസുകൾ നടത്തുന്നുണ്ട്. നഗരത്തിൽ പലയിടത്തും സമരാനുകൂലികൾ നിർബന്ധിച്ച് കടകൾ അടപ്പിച്ചതോടെ കടയുടമകൾ എതിർത്തു. മാവൂർ റോഡിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ചിനിടെ പൊലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. മാവൂർ റോഡിൽ സംഘർഷാവസ്ഥയുണ്ടായി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement