ഇരിട്ടി: അയ്യൻ കുന്ന് പഞ്ചായത്തിലെ രണ്ടാംകടവ് തുടിമരത്തെ പുത്തൻവീട്ടിൽ സുനിലിന്റെ വീട്ടുവളപ്പിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മാർക്ക് പ്രവർത്തകനും വനംവകുപ്പ് താൽക്കാലിക ജീവനക്കാരനുമായ ഫൈസൽ വിളക്കോടും മിറാജ് പേരാവൂർ, സാജിദ് ആറളം, അജിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കൃഷ്ണശ്രീ, രാഹുൽ എന്നിവരും ചേർന്നാണ് പാമ്പിനെ പിടികൂടി വനത്തിൽ വിട്ടത്. ഫൈസൽ വിളക്കോട് പിടികൂടുന്ന 68 മത്തെ രാജവംബാലയാണിത്.
Post a Comment