ഇരിട്ടി : ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പായംപഞ്ചായത്തിൽ തയ്യാറാക്കിയ ജലബജറ്റ് റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ബിനോയ് കുര്യൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: എം.വിനോദ് കുമാറിന് നൽകി പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.രജനി അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്‌സ് പേഴ്‌സൺ ജയപ്രകാശ് പന്തക്ക ജലബജറ്റ് പ്രവർത്തനങ്ങൾ വിശദീകരരിച്ചു.പഞ്ചായത്തിൽ നിലവിൽ ലഭിക്കുന്ന ജലവും വിനിയോഗിക്കുന്ന ജലവും കണക്കാക്കിയാണ് ജല ബജറ്റ് തയ്യാറാക്കിയത് ഇതുമായി ബന്ധപ്പെട്ട് വിപുലമായ സർവ്വെ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഗാർഹികം, കൃഷി, വ്യവസായം, വാണിജ്യം, മറ്റുള്ള ആവശ്യങ്ങൾക്ക് ഒരു വർഷം വേണ്ടി വരുന്ന ജലത്തിന്റെ അളവും ആയതിന് ലഭ്യമാകുന്ന വെള്ളത്തിന്റെ അളവും താരതമ്യം ചെയ്താണ് ജലബജറ്റ് തയ്യാറാക്കിയത്. കൃഷി, ജലസേചനം മണ്ണുജല സംരക്ഷണം, ഭൂഗർഭജലം എന്നീ വകുപ്പുകളുടെയും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി,സി.ഡബ്‌ള്യു
ആർ സി.എം. എന്നീ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ജലബജറ്റ് തയ്യാറാക്കുന്നത്. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ നടക്കുന്ന ഘട്ടത്തിൽ മലിനമാക്കപ്പെടുന്ന ജലാശയങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലേക്കെത്തുന്നതിന് ജലബജറ്റ് സഹായകരമാകുന്നതാണ്. ചടങ്ങിൽ
സാങ്കേതിക സമിതി അംഗങ്ങൾ , ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ സി.ഡി.എസ് പ്രതിനിധികൾ , ആശാ വർക്കർമാർ, അംഗൻവാടി പ്രവർത്തകർ, തൊഴിലുറപ്പ് മാറ്റുമാർ,സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ പി.എൻ ജെസ്സി , വി. പ്രമീള ,മുജീബ് കുഞ്ഞിക്കണ്ടി, അംഗം ഷൈജൻ ജേക്കബ്, സെക്രട്ടറി കെ.ജി സന്തോഷ്, സി.ഡി.എസ് ചെയർ പേഴ്‌സൺ സ്മിത രജിത്ത് എന്നിവർ സംസാരിച്ചു.
Post a Comment