സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ദ്ധിച്ചു


സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ദ്ധിച്ചു. 240 രൂപ കൂടി വര്‍ധിച്ചതോടെ സ്വര്‍ണവില 57,000ന് മുകളില്‍ എത്തി. 57,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 7145 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നവംബര്‍ ആദ്യവാരത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഒരാഴ്ചയ്ക്കിടെ പവന് 1700 രൂപയാണ് വര്‍ധിച്ചത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement