കണ്ണൂർ കരിവെള്ളൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. ഇന്ന് വൈകീട്ടാണ് സംഭവം. കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീ ആണു കൊല്ലപ്പെട്ടത്. ഭർത്താവ് രാജേഷിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവ്യശ്രീയും രാജേഷും തമ്മിൽ ദാമ്പത്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നു കഴിഞ്ഞ കുറേനാളായി ഇരുവരും അകന്നുകഴിയുകയായിരുന്നുവെന്നാണു വിവരം.
ദിവ്യശ്രീയുടെ വീട്ടിലെത്തിയാണ് രാജേഷ് കൊടുവാൾ ഉപയോഗിച്ചു വെട്ടിയത്. മുഖത്തും കഴുത്തിനും ഗുരുതരമായി പരുക്കേറ്റു. തടയാൻ ശ്രമിച്ച പിതാവിനും വെട്ടേറ്റിട്ടുണ്ട്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ രാജേഷ് ഓടിരക്ഷപ്പെടുകയായിരുന്നു.
Post a Comment